നീറ്റ് യു.ജി. പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ മൂന്ന് ഡോക്ടര്‍മാര്‍ കസ്റ്റഡിയില്‍. സി.ബി.ഐയാണ് മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടര്‍മാരുടെ മുറികള്‍ സീല്‍ ചെയ്ത സി.ബി.ഐ. അവരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സി.ബി.ഐ. പുറത്തുവിട്ടിട്ടില്ല. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നിര്‍ണായക നീക്കം.
Discussion about this post