ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഞായറാഴ്ച തിരച്ചിലിനെത്തിയവര്‍ക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു. അമാവാസിയായതിനാല്‍ ഗംഗാവലിപ്പുഴയില്‍ നീരൊഴുക്ക് കുറയുമെന്ന പ്രതീക്ഷയിലെത്തിയ ഉഡുപ്പിയിലെ മുങ്ങല്‍ വിദഗ്ദന് ഈശ്വര്‍ മല്പെയെയും സംഘത്തെയും ഒഴുക്ക് കുറഞ്ഞില്ലെന്നുകാട്ടിയാണ് വിലക്കിയത്.സ്ഥലത്തെത്തിയ അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന് രണ്ടുദിവസംകൂടി അങ്കോളയില്‍ തുടരുമെന്നറിയിച്ചു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങള്‍ മടങ്ങിയതോടെ, ഇവിടുത്തെ എല്ലാത്തരത്തിലുമുള്ള തിരച്ചിലും കര്‍ണാടക സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.
Discussion about this post