നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെതിരേ അട്ടിമറി വിജയം നേടി. ടൂർണമെന്റിൻ്റെ മൂന്നാം റൗണ്ടിൽ വിജയിച്ച ഇന്ത്യൻ താരം ഇതോടെ ടൂർണമെൻ്റിൽ ഒന്നാം സ്ഥാനത്തെത്തി. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ പ്രഗ്‌നാനന്ദ തോൽപ്പിക്കുന്നത്.
നേരത്തെ രണ്ടാംറൗണ്ടിൽ ലോക ചാമ്പ്യൻ ഡിങ് ലിറനോട് പ്രഗ്‌നാനന്ദ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചുവരവ്. ഇതോടെ പ്രഗ്‌നാനന്ദക്ക് 5.5 പോയിൻ്റായി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നോർവേ ചെസിൻ്റെ വനിത വിഭാഗത്തിൽ 5.5 പോയിൻറുമായി പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post