അന്ത്യോദയ അന്ന യോജന (എ.എ.വൈ.) വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ്, സ്പെഷ്യല്‍ പഞ്ചസാര, സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈകോ ഓണത്തിനുമുമ്പ് വിതരണം ചെയ്യും.ഓണാഘോഷവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഓണം മേളകള്‍, മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന് ഗിഫ്റ്റ് സ്കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ സപ്ലൈകോയെ ചുമതലപ്പെടുത്തി. പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കും. സാംസ്കാരിക പരിപാടികള്‍ ചെലവ് ചുരുക്കി നടത്തും. കടകളിലും ഓണച്ചന്തകളിലും തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പാക്കാനും തീരുമാനമുണ്ട്.
Discussion about this post