നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണു സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഇതിന് ഒന്നരക്കോടിയോളം വിലവരും.
ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു.
Discussion about this post