ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഉന്നതതല സമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി ഈ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നിയമ മന്ത്രാലയം ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്ന് വാർത്താ ഏജൻസി റി പ്പോർട്ട് ചെയ്തു. ഭരണഘടനാ ഭേദഗതികൾ അടക്കം ഒട്ടേറെ കടമ്പകൾ കടന്ന് മാത്രമേ ഈ ശുപാർശ നടപ്പാക്കാനാകൂ.
Discussion about this post