പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുൽ പി ഗോപാൽ മുമ്പും വിവാഹം ചെയ്തിരുന്നതിൻ്റെ തെളിവുകൾ പുറത്ത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച രാഹുലിന്റെ സ്വഭാവദൂഷ്യം കാരണം പെൺകുട്ടി ബന്ധം ഉപേക്ഷിച്ചു പോയി. വിവാഹ മോചനക്കേസിൽ നടപടി പുരോഗമിക്കുന്നതിനിടെയാണ് രാഹുൽ പറവൂർ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവയ്ക്കുകയായിരുന്നു.
പന്തീരാങ്കാവിലെ ഗാർഹികപീഡന വാർത്തയിൽ രാഹുലിന്റെ ചിത്രംകണ്ടാണ് ആദ്യ ഭാര്യയുടെ സഹോദരൻ തിരിച്ചറിഞ്ഞത്. തുടർന്ന് വിവാഹ രജിസ്ട്രേഷൻ രേഖകൾ സഹിതം പന്തീരാങ്കാവ് പൊലീസിൽ ഓൺലൈനായി പരാതിനൽകുകയായിരുന്നു.
Discussion about this post