ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ ഹൈക്കോടതിയില്‍ അടിയന്തിര തടസ ഹര്‍ജി സമര്‍പ്പിച്ചു. സാംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ് തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്.
സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവിടാനിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പുറത്തുവിടാന്‍ തീരുമാനിച്ചത്. വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമായിരുന്നു ഇത്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീം രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ആര്.ടി.ഐ.(റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍) നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് യാതൊന്നും മറച്ചുവയ്ക്കരുതെന്നും കമ്മിഷന് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ഹര്‍ജി.
Discussion about this post