തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ട് രണ്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വിലകുറച്ചത്. പുതുക്കിയ വില രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വന്നു.
ഇന്ധനവിലയിൽ രണ്ടു രൂപ കുറയ്ക്കുക വഴി പ്രധാനമന്ത്രി മോദി രാജ്യത്തെ രണ്ടര കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു എന്ന് പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി എക്സിൽ കുറിച്ചു
Discussion about this post