കേരളത്തില്‍ നിന്ന് പി.കെ.കൃഷ്ണദാസിനെ മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. നരേന്ദ്ര മോദി സര്‍ക്കാരുകളും ആര്.എസ്.എസുമായി ഉണ്ടായ അകല്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നിലവില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ആര്.എസ്.എസിനെയും അതില്‍നിന്നും വന്ന നേതാക്കളെയും മോദി സര്‍ക്കാരുകൾ പരിഗണിച്ചില്ലെന്നും ഒരുക്കുകയായിരുന്നെന്നും മുള്ള പരാതി ശക്തമായിരുന്നു.
ഇപ്പോള്‍ ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയുടെ സാഹചര്യത്തിലാണ് ചർച്ചകൾ നടന്നത്.
ആര്.എസ്.എസില്‍ നിന്നു വന്ന ബി.ജെ.പി. നേതാക്കളെ ഇത്തവണ മന്ത്രിസഭയിലേക്കും പാര്‍ടി സ്ഥാനങ്ങളിലേക്കും കൂടുതലായി ഉള്‍പ്പെടുത്താന്‍ ചർച്ചകളിൽ ധാരണയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും പ്രധാനമായും മുന്നു നേതാക്കളെയാണ് കേന്ദ്രം പരിഗണിക്കുന്നത്. പി.കെ.കൃഷ്ണദാസിനൊപ്പം എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.കെ.കൃഷ്ണദാസിനാണ് സാധ്യത. കാട്ടാക്കട നിയമസഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുകയും ഇപ്പോഴത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വി.മുരളീധരന് മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതിലും പി.കെ.കൃഷ്ണദാസിനുള്ള പങ്കും പുതിയ പദവിയിലേക്ക് പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. കേന്ദ്ര മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ കൃഷ്ണദാസിനെ ഗവര്‍ണര്‍ പദവിയിലേക്കെങ്കിലും ബി.ജെ.പി. കേന്ദ്ര നേതൃത്വം കൊണ്ടുവരുമെന്നാണ് പാര്‍ടി വൃത്തങ്ങള്‍ പറയുന്നത്.
തൃശൂരില്‍ മിന്നും ജയം നേടിയ സുരേഷ് ഗോപി
Discussion about this post