അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിച്ചു തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25 ആണ്.
ഏകജാലക അഡ്മിഷന് ഷെഡ്യൂള്‍
ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 29
ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 5
രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 12
മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 19
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
പ്രവേശന മാനദണ്ഡമായ WGPA(വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് ) തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കുന്നതാണ് ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശനത്തിലെ ഒരു പ്രധാന മാറ്റം.
Discussion about this post