മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയതായി താല്കാലിക ബാച്ചുകള്‍ അനുവദിച്ച സ്കൂളുകളുടെ ലിസ്റ്റ് സര്‍ക്കാര്‍ പുറത്തിറക്കി. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്കൂളിലും കാസര്‍കോട് 18 സര്‍ക്കാര്‍ സ്കൂളിലുമാണ് പുതിയ ബാച്ചുകള്‍ അനുവധിച്ചത്.
138 ഹയര്‍ സെക്കന്ററി താല്കാലിക ബാച്ചുകളാണ് ആരംഭിക്കുന്നത്. മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട് 18 ബാച്ചുകളുമാണ് അനുവധിച്ചത്. ഹുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചത്. സയന്‍സ് കോമ്പിനേഷനില്‍ ആവശ്യത്തിന് സീറ്റുണ്ട്. കാസര്‍കോട് ഒരു സയന്‍സ് ബാച്ചും നാലു ഹുമാനിറ്റീസ് ബാച്ചും 13 കൊമേഴ്സ് ബാച്ചും അനുവദിച്ചു.
അലോട്ട്മെന്റുകളുടെ തുടക്കത്തില്‍ തന്നെ 2023-24 വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്തതുമായ 178 ബാച്ചുകള്‍ തുടരുന്നതിനും മലബാര്‍ മേഖലയില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനയും എല്ലാ എയ്ഡഡ് സ്കൂളുകള്‍ക്കും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് അധികമായി 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനയും അനുവദിച്ചിരുന്നു.
Discussion about this post