അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് 18 ഒ.ടി.ടി. ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. മലയാളം ഒ.ടി.ടി. ആപ്പായ യെസ്മ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളാണ് ഐ.ടി. മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം 19 വെബ്സൈറ്റുകള്‍, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നു ഏഴും ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും മൂന്നും ഉള്‍പ്പെടെ 10 ആപ്പുകളും 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചവയില്‍ പെടും.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫഌക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബേഷരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാ മൂഡ്, ന്യൂഫഌക്സ്, മൂഡ്എക്സ്, മോജ്ഫഌക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുജി, ചിക്കൂഫഌക്സ്, പ്രൈം പ്ലേ തുടങ്ങിയവയാണ് നിരോധിച്ച ആപ്പുകള്‍. 2000 ലെ ഐ.ടി. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് നടപടി.
Discussion about this post