ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യകോച്ചിനുള്ള അപേക്ഷകരിൽ വ്യാജന്മാരുടെ പ്രളയം. മൂവാ യിരത്തോളം അപേക്ഷകളാണ് കിട്ടിയതിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത രമന്ത്രി അമിത് ഷാ, മുൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോണി, വിരേന്ദ്ര സെവാഗ്, ഹർഭജൻ സിങ് എന്നിവരുടെ പേരിലും അപേക്ഷകൾ ഉള്ളത്.
കഴിഞ്ഞതവണ അയ്യായിരത്തോളം വ്യാജ അപേക്ഷകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂവായിരത്തോളമേ വ്യാജന്മാരുള്ളൂ എന്ന ആശ്വാസം ബിസിസിഐക്ക് ഉണ്ട്.
വ്യാജന്മാരെ ഒഴിവാക്കി അപേക്ഷകരെ അഭിമുഖത്തിന് ക്ഷണിക്കും. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം.
മുഖ്യകോച്ചായി മുൻ ഓപ്പണർ ഗൗതം ഗംഭീറിനെ പരിഗണിക്കുന്നതായി സൂചനയുണ്ട്. ഐപിഎൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബുദ്ധികേന്ദ്രവും മുഖ്യ ഉപദേശകനുമായിരുന്നു ഗംഭീർ. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ബിജെപി എംപിയായ ഗംഭീറിന്റെ കാര്യത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കും താൽപ്പര്യമുണ്ട്.
മുഖ്യകോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാ നുള്ള അവസാനദിവസം തിങ്കളാഴ്ചയായിരുന്നു. 2027 ഏകദിന ലോകകപ്പുവരെയാണ് പുതിയ കോച്ചിൻ്റെ കാ ലാവധി.
അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഗംഭീർ ഇന്ത്യൻ ടീമിൻ്റെ കോച്ചാകാനാണ് സാധ്യത.
Discussion about this post