സംവിധായകൻ അഖിൽ മാരാർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് നടപടി. ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. താൻ അവർക്ക് വീടുകൾവച്ചു നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. അഖിലിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
Discussion about this post