പി.എസ്.സി. അംഗമാക്കാമെന്നു പറഞ്ഞ് 22 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ സി.പി.എം. ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ന്ന് മാറ്റാനാണ് ധാരണ. നടപടി ഔദ്യോഗികമായി പാര്‍ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം. കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം. റിയാസിലൂടെ പാര്‍ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനല്‍കാമെന്നു വിശ്വസിപ്പിച്ചാണ് പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്തതെന്നാണ് പരാതി.
പി.എസ്.സി. അംഗത്വം നല്‍കാനായി സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ പരാതി നല്‍കിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു പുറമേ എം.എല്‍.എമാരായ കെ.എം. സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയല്‍വാസികൂടിയാണ് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഉയര്‍ന്ന പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിനിടെയാണ് വിവരങ്ങള്‍ പുറത്തായത്.
Discussion about this post