മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്.
2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യധാരാ മാധ്യമങ്ങളില്‍ ബി.ജെ.പിക്കെതിരെ അപമാനകരമായ പരസ്യം നല്‍കിയെന്ന് കര്‍ണാടകയിലെ ബി.ജെ.പി. നേതാവ് കേശവ് പ്രസാദാണ് പരാതി നല്‍കിയത്. ’40 ശതമാനം കമ്മിഷന് വാങ്ങുന്ന സര്‍ക്കാരെന്ന’ തലക്കെട്ടിലാണ് ബി.ജെ.പിക്കെതിരെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്.
2023 മേയ് 5നാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളില്‍ വന്നത്. കേസില്‍ പ്രതിചേര്‍ത്ത സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും ജൂണ്‍ 1ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Discussion about this post