ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം സമ്മാനിച്ച വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി എത്തി. മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.
വലിയ ജനാവലിയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ കൊടികള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. മുസ്ലീം ലീഗിന്റെയും കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും ഉള്‍പ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്. തുറന്ന ജീപ്പില്‍ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി വേദിയിലേക്കെത്തിയത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടിലെ ലോക്‌സഭാ പ്രാതിനിധ്യം രാജിവയ്ക്കുമെന്നാണ് പറയുന്നത്. റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ഗാന്ധി ഇതുവരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.
Discussion about this post