ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്‌റ്റിൽ. തിങ്കളാഴ്ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും അറസ്‌റ്റ് ചെയ്തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു. തെലങ്കാന ലഹരിവിരുദ്ധ ബ്യൂറോയും സൈബറാബാദ് പൊലീസും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് വിശാൽ നഗറിലെ ഫ്ലാറ്റിൽ നിന്ന് ഇവർ പിടിയിലായത്. പരിശോധനയിൽ കൊക്കെയ്ന് പുറമെ 35 ലക്ഷം രൂപയും പൊലീസ് സംഘം പിടിച്ചെടുത്തു.
നൈജീരിയൻ സ്വദേശിയായ ജോവാന ഗോമസിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വിശാൽ നഗറിലെ ഫ്ളാറ്റിൽ എത്തിയത്. അമൻ പ്രീത് സിങ്ങിന് പുറമെ സുഹൃത്തുക്കളായ അനികേത് റെഡ്‌ഡി, പ്രസാദ്, മധുസൂധൻ, നിഖിൽ ദമൻ എന്നിവരാണ് സംഘത്തിൽ നിന്നും ലഹരിമരുന്ന് വാങ്ങിയത്.
Discussion about this post