ചന്ദിപുര എന്ന അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ അപൂര്‍വ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാനില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തില്‍ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാന്‍ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. സബര്‍കാന്ത ജില്ലയില്‍ നിന്നുള്ള രണ്ടും ആരവല്ലിയില്‍ നിന്നുള്ള മൂന്നും മഹിസാഗര്‍, രാജ്‌കോട്ട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്
Discussion about this post