തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ടിപ്പർ ലോറികൾക്ക് നിയന്ത്രണം. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട് 3 മണി മുതൽ 5 മണി വരെയും നഗരത്തിലേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കാൻ പാടില്ല. ഈ സമയത്ത് ചരക്ക് ലോറികളും നഗരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടിപ്പർ ലോറി ഇടിച്ച് രണ്ട് പേർ മരണപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ്.
വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച വീണ് ഉണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി അനന്തു മരിച്ചിരുന്നു. പിന്നാലെ അമിതവേഗതയിൽ എത്തിയ ടിപ്പർ ഇടിച്ച് ചാല വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ജിഎസ് സുധീറും മരണപ്പെട്ടു. ടിപ്പർ അപകടങ്ങൾ ഒഴിവാക്കാൻ എൻഫോഴ്സ്മെന്റ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ജറോമിക് ജോർജ് വ്യക്തമാക്കി.
Discussion about this post