റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. തിങ്കളാഴ്ച പുടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടർന്ന് ഇവരെ സൈന്യത്തിൽനിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികൾ കൈക്കൊള്ളാമെന്ന് പുടിൻ അറിയിക്കുകയായിരുന്നു.
യുക്രനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടിവന്ന രണ്ട് ഇന്ത്യക്കാർ മരിച്ചു. 20 ൽ ഏറെ ഇന്ത്യക്കാരാണ് വിസ തട്ടിപ്പിനിരയായി റഷ്യൻ യുദ്ധമുഖത്തുത്തുള്ളത്. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്.
സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് മോദിയും പുടിനുമായി ഉഭയകക്ഷി ചർച്ച നടത്തും. 22ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിലും ഇരു നേതാക്കളും പങ്കെടുക്കും. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ പുരസ്കാരം മോദി ഏകുവാങ്ങും.
Discussion about this post