സെക്രട്ടേറിയറ്റിൽ രണ്ട് ദിവസമായി ഇ-ഫയലിങ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകൾക്ക് ഇറക്കാനാകുന്നില്ല. പ്രശ്നം പരിഹരിക്കാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിനും (എൻ.ഐ.സി) ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഫയൽനീക്കം പൂർണമായും സ്തംഭിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോയത്.
ഒന്നരമാസം മുമ്പാണ് ഇ-ഫയലിങ് സംവിധാനത്തിൽ പുനഃക്രമീകരണം കൊണ്ടുവന്നത്. ഇതിന് ശേഷം ഫയൽ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയത്. ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇ- ഫയലിങ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന എൻ.ഐ. സിലെ വിവരമറിയിച്ച് രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല.
Discussion about this post