പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ ജീവനക്കാര്‍ക്കെതിരെയും യുവതി പരാതി നല്കി. മൂന്ന് രാജ്ഭവന് ജീവനക്കാര്‍ക്കെതിരെയാണ് യുവതി പുതിയ പരാതി നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ ഒ.എസ്.സി, പ്യൂണ്‍, പാന്‍ട്രി ജീവക്കാരന് എന്നിവര്‍ക്കെതിരെയാണ് പരാതി. ഗവര്‍ണര്‍ക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. രാജ്ഭവനിലെ മുറിയില്‍ അടച്ചിട്ടെന്നും ഫോണ്‍ തട്ടിപ്പറിച്ചെന്നും പൊലീസിനു കൈമാറിയ പരാതിയിലുണ്ട്.
Discussion about this post