സ്ത്രീയെ വീട്ടിൽ കയറി വെടിവച്ച വനിതാ ഡോക്ടർ നൽകിയ പീഡന പരാതി കൊല്ലം സിറ്റി പൊലീസിനു കൈമാറി. വെടിയേറ്റ സ്ത്രീയുടെ ഭർത്താവ് സുജീത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവച്ച് പീഡിപ്പിച്ചെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഡോക്ടറുടെ വെളിപ്പെടുത്തൽ. കുറ്റകൃത്യം നടന്നത് കൊല്ലം പൊലീസിന്റെ പരിധിയിലായതിനാലാണ് കേസ് അന്വേഷണം കൈമാറിയത്.
വെടിവയ്പ് കേസിൽ തിങ്കളാഴ്ച വഞ്ചിയൂർ പൊലീസ് വനിതാ ഡോക്ടറെ കസ്റ്റഡിയിൽ വാങ്ങും. എറണാകുളം, കോട്ടയം, കൊല്ലം, കുറ്റകൃത്യം നടന്ന ഷിനിയുടെ പാൽക്കുളങ്ങരയിലെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കണം. വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായാണ് ഡോക്ടറെ കസ്റ്റഡിയിൽ വാങ്ങുന്നത്.
Discussion about this post