വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കവും തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പ്പിലും നാലുപേര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പുരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും ഏറ്റുമുട്ടലും നടന്നത്.
കൃഷി സ്ഥലത്തേക്ക് കനാലിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. എതിര്‍വിഭാഗം സഞ്ചരിച്ചിരുന്ന കാറിനുനേരെ മറ്റൊരു വിഭാഗം 60 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗങ്ങളിലുള്ളവരെയും അറസ്റ്റ് ചെയ്തു. കാറില്‍ വെടിയുണ്ട തുളച്ചുകയറിയതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടു.
Discussion about this post