മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം 7478 സീറ്റുകളുടെയും കാസര്‍കോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് 7 താലൂക്കില്‍ സയന്‍സ് സീറ്റ് അധികവും കൊമേഴ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കും. അധിക ബാച്ച് തീരുമാനിക്കാന്‍ നിയോഗിച്ച രണ്ടംഗ സമിതി ജൂലൈ അഞ്ചിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് തീരുമാനം. ക്ലാസ് നഷ്ടമാകുന്നവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post