ദക്ഷിണാഫ്രിക്ക ട്വൻ്റി -20 ലോകപ്പ് ഫൈനലിലെത്തി. സെമിയിൽ അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 56 റൺസിന് ഓൾഔട്ടാക്കിയ എയ്ഡൻ മാർക്രവും സംഘവും അനായാസം വിജയം നേടുകയായിരുന്നു. 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി. ട്വൻ്റി – 20 ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. ടൂർണമെന്റിലുടനീളം അത്യുജ്ജ്വലമായ പ്രകടനം കാഴ്ചവച്ച അഫ്ഗാൻ തലയുയർത്തിയാണ് ടൂർണമെന്റിൽ നിന്നും മടങ്ങുന്നത്.
Discussion about this post