സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി./ റ്റി.എച്ച്.എസ്.എസ്.എല്‍.സി./ എ.എച്ച്.എസ്.എല്‍.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് എട്ടിനും ഹയര്‍ സെക്കന്‍ഡറി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പേ ഫലപ്രഖ്യാപനം നടത്തുകയാണ്.
ഇക്കൊല്ലം 4,27,105 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. ഇതില്‍ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയാറായിക്കൊണ്ടിരിക്കുകയാണ്.
ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും
ഫലമായാണ്. ആകെ 4,41,120 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന് നടത്തും. റഗുലര്‍ വിഭാഗത്തില്‍ 27,798ഉം പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post