ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സി.ബി.ഐ. അന്വേഷിക്കുന്ന എക്‌സൈസ് പോളിസി കേസില്‍ നിലവില്‍ കസ്റ്റഡിയിലുള്ളതിനാല്‍ കെജ്‌രിവാള്‍ തടവില്‍ തുടരും.
മാര്‍ച്ച് 21നായിരുന്നു ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മെയ് 17ന് വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയിരുന്നു. പിന്നീട് ജൂണ്‍ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തി. വിചാരണക്കോടതി നേരത്തെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് മരവിപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം അറസ്റ്റ് ശരിവച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ കെജരിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്.
Discussion about this post