പ്ലസ് വണ്‍ പ്രവേശനത്തിന്മ കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ താല്‍ക്കാലിക അധികബാച്ചുകള്‍ അനുവദിച്ചു. സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള മുഖ്യ അലോട്ടുമെന്റുകള്‍ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.
മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താല്‍ക്കാലിക ബാച്ചുകളും കാസര്‍ഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചിട്ടുള്ളത്.
2023-24 അധ്യയന വര്‍ഷത്തില്‍ ആകെ 4,25,671 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് വണ്‍ പഠനത്തിനായി ആകെ 4,33,471 സീറ്റുകള്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉള്‍പ്പെടെ സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലഭ്യമാണ്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 3,78,580 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
Discussion about this post