ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചയോടെ കശ്മീരിലെ കത്വയിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കബീര്‍ ദാസെന്ന ജവാനാണ് മരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സമീപഗ്രാമത്തിലുള്ളവരെന്ന വ്യാജേനയെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ഒരു ഭീകരനെ സൈന്യം വധിച്ചു. രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച ദോഡ ജില്ലയിലെ ഛട്ടാര്‍ഗാല മേഖലയില്‍ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ക്കും പരിക്കേറ്റിരുന്നു. പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പ് കശ്മീരിലെ റിയാസിയില്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചിരുന്നു.
Discussion about this post