ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രജൗരി ജില്ലയിലെ ഗുണ്ട ഗ്രാമത്തിലുള്ള ആര്‍മി ക്യാമ്പിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെടിവെപ്പിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചു. റോമിയോ ഫോഴ്‌സിന്റെ രാഷ്ട്രീയ റൈഫിള്‍സ്, യൂണിറ്റ്, ജമ്മു കശ്മീര്‍ പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് എന്നിവയ്‌ക്കൊപ്പം ഇന്ത്യന്‍ സൈന്യം പുതുതായി സ്ഥാപിച്ച ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.
Discussion about this post