പൊലീസ് ഉദ്യോഗസ്ഥനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറില്‍ കൊണ്ടുപോയി പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കള്‍ നല്കിയ പരാതി. ഇതിനെ തുടര്‍ന്നാണ് നടപടി.
രണ്ടാം ഭാര്യ നല്കിയ പീഡനക്കേസില്‍ നിലവില്‍ അബ്ദുല്‍ റസാഖ് സസ്പെന്‍ഷനിലാണ്.
Discussion about this post