നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങള്‍ പരിശോധിക്കാന്‍ നാലംഗ സമിതി രൂപീകരിച്ച് കേന്ദ്രം. ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കും. ആറ് സെൻ്ററുകളിലെ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് നൽകിയതാണ് പരിശോധിക്കുക. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റു പരാതികളും സമിതി പരിശോധിക്കും. യു.പി.എസ്.സി. മുൻ ചെയർമാൻ അധ്യക്ഷനായ സമിതി ഒരാഴ്ച്ച കൊണ്ട് റിപ്പോർട്ട് നൽകും.
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം എൻ.ടി.എ. ചെയർമാൻ സുബോധ് കുമാർ സിംഗ് തള്ളി. എൻ.ടി.എ. സുതാര്യമായ ഏജൻസിയാണ്. ഈ വർഷം ചില പരാതികൾ ഉയർന്നു. 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതോടെ മുഴുവൻ മാർക്ക് കിട്ടി. ആറ് സെൻ്ററുകളിലാണ് സമയക്രമത്തിൻ്റെ പരാതി ഉയർന്നത്.
Discussion about this post