കൊല്ലം പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. പൂതക്കുളം സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (12) എന്നിവരെ കൊലപ്പെടുത്തിയത്.
കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകന് ശ്രീരാഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ശ്രീജവും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കടബാധ്യതയാണ് കൃത്യത്തിനു കാരണമെന്നാണ് നിഗമനം.
Discussion about this post