മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി സോമസാഗരം (55) മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് അന്ത്യം.
നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് സോമസാഗരം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അഞ്ചുലക്ഷം രൂപയാണ് സോമസാഗരം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹാവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് കനത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീടാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയതും.
Discussion about this post