വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒന്‍പതാം നാളിലും തുടരുന്നു. സൂചിപ്പാറപോത്തുകല്ല് ഭാഗങ്ങളില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രത്യേക തിരച്ചില്‍ ദൗത്യം ഇന്നും തുടരുന്നുണ്ട്.
ഇന്ന് രിവിലെ എട്ടുമണിയോടെ ഈ ഭാഗത്തെ വനമേഖലയിലേക്ക് ദൗത്യസംഘം പുറപ്പെട്ടു. കല്‍പ്പറ്റ എസ്.ജെ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ പറന്നത്. കേരള പൊ ലീസ് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. സൈന്യത്തിന്റെ കഡാവര്‍ നായകള്‍ സംഘത്തോടൊപ്പം ഇന്നുണ്ട്. ഗൈഡുകളായി വനംവകുപ്പ് ജീവനക്കാരും ഇവര്‍ക്കൊപ്പമുണ്ട്. ആറുപേര്‍ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിലെ പരിശോധന. ഉരുള്‍പൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് തിരച്ചില്‍. സൂചിപ്പാറയ്ക്ക് സമീപവും ചാലിയാറിന്റെ തീരങ്ങളിലും ഇന്നും പരിശോധന തുടരും.
ചൊവ്വാഴ്ച നാല് കിലോമീറ്റര്‍ ദൂരമാണ് പ്രത്യേക ദൗത്യസംഘം തിരച്ചില്‍ നടത്തിയത്. ഇന്ന് ആറ് കിലോമീറ്റര്‍ ദൂരം പരിശോധിക്കുകയാണ് ലക്ഷ്യം.
Discussion about this post