ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ മണ്ണിനടിയില്‍നിന്ന് കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. മൂന്നുപേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയയും അറിയിച്ചു. പത്ത് പേരെ കാണാതായിട്ടുണ്ടെന്നും ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു. എന്‍.ഐ.ടി കര്‍ണാടകയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി എത്തുന്നുണ്ടന്നെും വാഹനം കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം അര്‍ജുനെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് എസ്.പി. നാരായണ്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചിട്ടുണ്ട്. എന്‍.ഡി.ആര്.എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് സംഘവും സ്ഥലത്തുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എഴുപതോളം പേര് സ്ഥലത്തുണ്ട്.
Discussion about this post