അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകന് മൃദുലാണ് (12) മരിച്ചത്.
24 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ബുധന്‍ പുലര്‍ച്ചെ മുതല്‍ വിദേശത്തുനിന്ന് എത്തിച്ച മരുന്ന് നല്‍കിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. അരമണിക്കൂറിനകം ആദ്യ ഡോസും തുടര്‍ന്ന് പകല്‍ പതിനൊന്നിന് രണ്ടാമത്തെ ഡോസും കൊടുത്തെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയില്‍ നേരിയ മാറ്റംപോലും ഇല്ലായിരുന്നു. ബുധന്‍ രാത്രി മരിച്ചു. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Discussion about this post