പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വിവാഹം മുടങ്ങിയതിനെത്തുടർന്ന് പെൺകുട്ടിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം കാണാതായ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ മടിക്കേരിയിൽ ആണ് പതിനാറുകാരിയായ മീനയെ തലയറുത്ത് കൊന്നശേഷം ഒളിവിൽപ്പോയ പ്രകാശിന്റെ (32) മൃതദേഹം കൊടഗു ജില്ലയിലെ മടിക്കേരി താലൂക്കിലുള്ള ഹമ്മിയാല ഗ്രാമത്തിൽ നിന്നു കണ്ടെത്തിയത്.
വ്യാഴാഴ്ച എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്ന് മീന വിജയാഹ്ലാദത്തിലിരിക്കേയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സുർലബ്ബി ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു മീന. പ്രകാശും മീനയും പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രായപൂർത്തിയായില്ലെന്ന് വനിതാ- ശിശു ക്ഷേമ വകുപ്പിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി 18 വയസിനു ശേഷം വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. നിശ്ചയിച്ച വിവാഹം റദ്ദാക്കി. ഇതിൽ നിരാശനായ യുവാവ് വ്യാഴാഴ്ച വീട്ടിലെത്തി പെൺകുട്ടിയുടെ മാതാപിതാക്കളെ മർദിച്ചു. തടയാനെത്തിയ മീനയെ വീടിന് 100 മീറ്റർ അകലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഓടിപ്പോയ പ്രതിയെ കണ്ടത്താൻ പൊലിസ് നടത്തിയ ശ്രമത്തിനിടെയാണ് ഇന്നലെ വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്.
Discussion about this post