വന്‍നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നാല് നഗരങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്ഡക്സിന്റേതാണ് പഠന റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളെക്കാള്‍ കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊച്ചി നഗരങ്ങളാണ് ജീവിക്കാന്‍ മികച്ചവയെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്സ് പറയുന്നു.
സാമ്പത്തിക സാഹചര്യങ്ങള്‍, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ മേഖലകളില്‍ പഠനം നടത്തിയാണു ഓക്സ്ഫഡ് ഇക്കണോമിക്സ് ലോകത്തിലെ 1000 നഗരങ്ങളെ ഉള്‍പ്പെടുത്തി സൂചിക തയാറാക്കിയത്. ഇതില്‍ ജീവിത നിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിയത്.
Discussion about this post