വിശ്വസുന്ദരി മത്സരത്തില്‍ ചരിത്രത്തില്‍ ഇതാദ്യമായി സൗദി അറേബ്യയും പങ്കാളിയാവുന്നു. സൗദിയെ പ്രതിനിധീകരിച്ച് 27കാരിയായ റൂമി അല്‍ഖഹ്താനിയാണ് ചരിത്രം കുറിക്കാനിറങ്ങുന്നത്. സെപ്റ്റംബറില്‍ മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്.
മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്- ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു. കുറിപ്പിനൊപ്പം മിസ് സൗദി അറേബ്യ കിരീടം അണിഞ്ഞ് നില്ക്കുന്ന ചിത്രവും റൂമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
Discussion about this post