കോൺഗ്രസ് തൃശൂർ ഡി.സി.സി. ഓഫിസിലെ കൂട്ടയടിയിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ പൊലീസ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം ജോസ് വള്ളൂരിനും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെ കേസെടുത്തത്. കെ.മുരളീധരന്റെ ഉറ്റ അനുയായി ആയ ഡി.സി.സി. സെക്രട്ടറി സജീവൻ കുര്യചിറയുടെ പരാതിയിലാണ് കേസ്.
കോൺഗ്രസ് പാർട്ടിക്കു തന്നെ നാണക്കേടുണ്ടായ സംഭവത്തിൽ പാർട്ടി അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് വിവരം. തൃശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡി.സി.സി. ചുമതല ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന.
Discussion about this post