ഇന്ന് പൂര്‍ണ സൂര്യഗ്രഹണം എന്ന അപൂര്‍വ പ്രതിഭാസം സംഭവിക്കും. ഭൂമിയുടെയും സൂര്യന്റേയും മധ്യത്തില്‍ ചന്ദ്രന്‍ നീങ്ങുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സൂര്യന്റെ പ്രകാശത്തെ പൂര്‍ണമായോ ഭാഗികമായോ തടയും. ഇത് ലോകത്തിലെ ചില ഭാഗങ്ങളില്‍ വലിയ നിഴല്‍ വീഴ്ത്തുന്നു. മെക്‌സിക്കോ, കാനഡ, വടക്കേ അമേരിക്ക എന്നിവടങ്ങളിലാണ് ഈ അപൂര്‍വ പ്രതിഭാസം ഇന്ന് പൂര്‍ണമായി ദര്‍ശിക്കാനാകുക.
ഇന്ത്യന്‍ സമയം രാത്രി 9.12 നായിരിക്കും ഗ്രഹണം ആരംഭിക്കുക. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കാണാനാകില്ല. മെക്‌സിക്കോയില്‍ പസഫിക് തീരത്ത് ഇത് പകല്‍ 11.07 മണിക്ക് പൂര്‍ണ തോതില്‍ ദൃശ്യമാവും. നാല് മിനിട്ടും ഏഴ് സെക്കന്റും മാത്രമാവും പൂര്‍ണമായ മറയല്‍ സംഭവിക്കുക. ഇത് ഈ നൂറ്റാണ്ടിലെ തന്നെ ദൈര്‍ഘ്യമേറിയ മറയലാണ്. ഈ പ്രക്രിയ പൂര്‍ത്തിയാവാന്‍ രണ്ട് മണിക്കൂറും മുപ്പത് മിനിട്ടും എടുക്കും.
ഭൂമിയിലെ ഒരു സ്ഥലം ഒരിക്കല്‍ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചാല്‍, ആ ഭാഗത്ത് സമാനമായ രീതിയിലൊരു ഗ്രഹണം എത്തണമെങ്കില്‍ ഏകദേശം 400 വര്‍ഷമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Discussion about this post