കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിക്കും ഇടത് സ്ഥാനാർഥിയായി ആനി രാജയ്ക്കും പിന്നാലെ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ കൂടി സ്ഥാനാർഥിയായതോടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ തീപാറുന്ന പോരാട്ടം ഉറപ്പായി.
രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രൻ പറഞ്ഞു. മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു താനെന്നും എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
പോരാട്ടത്തിന് ശ്രദ്ധേയരായ മൂന്ന് നേതാക്കൾ അണിനിരന്നതോടെ വയനാട് ഇത്തവണയും തെരഞ്ഞെടുപ്പ് ഭൂപടത്തിൽ ദേശീയ ശ്രദ്ധയിലേക്കുയർന്നു.
Discussion about this post