ട്വന്റി-20 ലോകപ്പിന്റെ സെമിഫൈനലിനുള്ള ടീമുകളും തീയതിയും വേദികളുമായി. ആദ്യ സെമിഫൈനല്‍ നാളെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ലാറ ക്രിക്കറ്റ് അക്കാഡമിയില്‍ നടക്കും. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഗ്രൂപ്പ് രണ്ടില്‍നിന്ന് അപരാജിത മുന്നേറ്റം നടത്തി ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. അവസാന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ മിന്നും ജയം നേടിയാണ് അഫ്ഗാനിസ്ഥാന് സെമിയില്‍ കടന്നത്. അഫ്ഗാന്റെ ജയത്തോടെ ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകളാണ് അസ്തമിച്ചത്.
രണ്ടാം സെമിഫൈനല്‍ വ്യാഴാഴ്ച ഗയാനയിലാണ് നടക്കുക. സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരത്തിലും വിജയിച്ചെത്തിയ ഇന്ത്യയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് സെമിയിലെ എതിരാളികള്‍.
Discussion about this post