ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേര്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഐ.ഇ.ഡി. ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ നാല് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. പരിക്കേറ്റ ജവാന്മാര്‍ നിലവില്‍ പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് മാറ്റും.
Discussion about this post