എം.സി. റോഡിൽ പെരുമ്പാവൂർ,പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം ജഡ്‌ജസ് അവന്യു പീടികത്തറയിൽ റഹ്‌മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കൽ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കർത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം. പെരുമ്പാവൂർ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇജാസ് തൽക്ഷണം മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
Discussion about this post