എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും മലയാളിയുമായ അരുന്ധതി റോയ്, കശ്മീർ കേന്ദ്ര സർവകലാശാല മുൻ പ്രൊഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവർക്കെതിരെ യു.എ.പി.എ. ചുമത്തി വിചാരണ ചെയ്യാൻ അനുമതി നൽകി. ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേനയാണ് അനുമതി നൽകിയത്.
2010 ഒക്ടോബറിൽ ഡൽഹിയിൽ നടന്ന പരിപാടിയിൽ കശ്മീരിനെ സം ബന്ധിച്ച് അരുന്ധതിയും ഹുസൈനും നടത്തിയ പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കശ്മീർ സ്വദേശിയായ സുശീൽ പണ്ഡിറ്റിന്റെ പരാതിയിലായിരുന്നു നടപടി.
Discussion about this post